പേരാമ്പ്ര: കർഷക ദിനാചരണത്തിന്റെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകരേയും കർഷക തൊഴിലാളികളേയും ആദരിക്കുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. സുനന്ദ് അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറമ്മൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു. അനിത, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ബി. താര, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. സുവർണ, സി. ബിജു, പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് കോശി, ഷരീഫ് കയനോത്ത്, കെ. രാജീവൻ, കൃഷി ഓഫീസർ കെ.ടി. കാവ്യ , സി.എം. ചന്ദ്രൻ, സി. കെ. രാഘവൻ, എൻ. പി. സത്യവതി, അസീസ് നരിക്കലക്കണ്ടി, ശ്രീധര വാര്യർ, ഇല്ലത്ത് മോഹനൻ, ആയിലാണ്ടി ഹമീദ്, പി.ടി. സുരേന്ദ്രൻ, പി.സി. സതീശൻ, കെ.അജാസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
മികച്ച സമ്മിശ്ര കർഷകനായ സിബി ജോർജ് പുല്ലാട്ട്, മികച്ച വനിതാ കർഷകയായ സീന ജോജി ചാലുങ്കൽ, മികച്ച ജൈവ കർഷകനായ ടി.ജെ. ഏബ്രഹാം തേവർക്കോട്ടയിൽ, മുതിർന്ന കർഷകരായ പി.സി. മൈക്കിൾ പ്ലാത്തോട്ടത്തിൽ, ഇബ്രാഹിം ചാലിൽ മീത്തൽ, ശങ്കരൻ നായർ ചമ്മൻകുഴിയിൽ, മികച്ച ക്ഷീര കർഷകയായ പി.ബി. നിഷ, നൂതന കർഷകനായ കെ. രാജേഷ് കുമാർ പുത്തൻപീടികയിൽ, കർഷക തൊഴിലാളിയായ കുഞ്ഞിരാമൻ കിഴക്കേപറമ്പിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.